ഇന്ത്യ-പാക്​ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ദുബൈ: അയൽ പോരിന് ആരവം മുഴക്കാൻ ദുബൈ രാജ്യാന്തര സ്റ്റേഡിത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റ് തുറന്നത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണെങ്കിലും രാവിലെ മുതൽ ഇന്ത്യയുടെയും പാകിസ്താന്‍റെയും പതാകയുമായി ആരാധകർ സ്റ്റേഡിയത്തിന്‍റെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. പൊള്ളുന്ന വെയിലിനിടയിലും ആവേശം ചോരാതെ അവർ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്ത് നിലയുറപ്പിച്ചു. മത്സരം തുടങ്ങിക്കഴിഞ്ഞും കാണികൾ ഗാലറിയിലെക്ക് എത്തിക്കൊണ്ടിരുന്നു.

മൂന്നാം ഓവറിൽ പാക് നായകൻ ബാബർ അഅ്സമിന്‍റെ വിക്കറ്റ് വീണതൊടെ ഇന്ത്യൻ ആരാധകരുടെ ആഘൊഷം തുടങ്ങി. മൗനത്തിലായ പാകിസ്താൻ ഫാൻസിന് തിരിച്ചുവരവൊരുക്കി ആറാം ഓവറിൽ ആദ്യ സിക്സർ പറന്നു.


ഇന്ത്യ-പാകിസ്താൻ മത്സരത്തിന്‍റെ ഏറ്റവും സുന്ദരമായ ഗാലറികൾ എന്നും യു.എ.ഇയിലേത് തന്നെയാണെന്ന് വീണ്ടും അടിവരയിടുന്നതായിരുന്നു ദുബൈയിലെ ഗാലറിയിലെ ആരവം. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടക്കുമ്പോൾ കാണികളുടെ പിന്തുണ ഏകപക്ഷീയമാകാറുണ്ട്. എന്നാൽ, ദുബൈയിലും അബൂദബിയിലും ഷാർജയിലുമെല്ലാം ഗാലറിയിൽ തുല്യശക്തികളാണ് ഇന്ത്യ-പാക് കാണികൾ. അൽപം മുൻതൂക്കം അവകാശപ്പെടാനുണ്ടെങ്കിൽ അത് ഇന്ത്യക്കാണ്. ഈ പതിവ് ഇക്കുറിയും തെറ്റിയില്ല. ഒരുമണിക്കൂറിനുള്ളിൽ ടിക്കറ്റ് വിറ്റഴിഞ്ഞത് തന്നെ ഇതിന്‍റെ സൂചനയായിരുന്നു. രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയിൽ പൊന്നുംവില കൊടുത്താണ് കാണികൾ ഉള്ളിൽ കയറിയത്.

Tags:    
News Summary - India Pak match at Dubai stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.