ഷാർജ: ഷാർജ അൽ താവൂൻ ഏരിയയിലെ താമസസ്ഥലത്തെ 11ാം നിലയിൽനിന്നു വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. 46 വയസ്സുകാരനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മരിച്ചയാൾ മദ്യത്തിന് അടിമയായിരുന്നെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും ഷാർജ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് സംഭവം.
താൻ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. കുടുംബക്കാർ ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നു. പക്ഷേ, പൊലീസ് എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. മൃതദേഹം ആദ്യം അൽ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് സയൻസസ് ലബോറട്ടറിയിലേക്കും മാറ്റി. തന്നെയും മകളെയും തീവെച്ച് കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭാര്യ മുമ്പ് പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.