ഖോർഫക്കാൻ: ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ക്ലബ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കൗൺസുലേറ്റ് ലേബർ വിഭാഗം വൈസ് കൗൺസുൽ ഈശ്വർ ദാസ് ഉദ്ഘാടനം ചെയ്തു.
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി മൗനപ്രാർഥനയോടുകൂടി തുടങ്ങിയ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അരുൺ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് ടി.വി. മുരളീധരൻ സ്വാഗതവും ക്ലബ് ജനറൽ സെക്രട്ടറി വിനോയ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
ബി.എൽ.എസ് ഇന്റർനാഷനൽ കൺട്രി മാനേജർ വിനയ് നമ്പ്യാർ, ലോക കേരളസഭാംഗം സൈമൺ സാമുവൽ, റാസൽഖൈമ കേരളസമാജം പ്രസിഡന്റ് നാസർ അൽദാന തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ ചടങ്ങിൽ അതിഥികളായി. തിരുവാതിര, ഭരതനാട്യം, പുലികളി, മാവേലി എഴുന്നള്ളത്ത് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികൾക്ക് ആർട്സ് സെക്രട്ടറി സൈനുദ്ദീനും വനിത വിഭാഗം കൺവീനർ ഗോപിക അജയും നേതൃത്വം നൽകി. കോവിഡ് മഹാമാരിയുടെ കാരണത്താൽ നിർത്തിവെച്ചിരുന്ന അക്കാദമിക് എക്സലൻസ് അവാർഡ്ദാന ചടങ്ങും നടന്നു. ഓണസദ്യയോടെയാണ് ഓണാഘോഷം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.