യു.എ.ഇയിൽ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിക്ക്​ കോവിഡ്​

ദുബൈ: ഇന്ത്യൻ സ്​കൂളിലെ വിദ്യാർഥിക്ക്​ ​കോവിഡ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇറ്റലിയിൽ വിനോദയാത്ര പോയി തിര ികെയെത്തിയ മാതാപിതാക്കളിൽ നിന്നാണ്​ 16കാരന്​ വൈറസ്​ ബാധിച്ചത്​. മാതാപിതാക്കൾക്കാണ്​ ആദ്യം രോഗലക്ഷണങ്ങളുണ്ടായത്​. തുടർന്ന്​ കുട്ടിക്കും ആരോഗ്യപ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഉടനടി നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു. സ്​കൂളിന്​ ഇന്നു മുതൽ അവധി നൽകി​.


കുട്ടിയുടെ സഹോദരിയേയും വൈദ്യപരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കി. ക​ുട്ടികൾക്കും മാതാപിതാക്കൾക്കും മികച്ച വൈദ്യപരിചരണം നൽകിവരികയാണെന്നും അവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും ദുബൈ ആരോഗ്യ അതോറിറ്റി ​അറിയിച്ചു.

Tags:    
News Summary - Indian Student In Dubai Tests Positive For Coronavirus -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.