സ്വദേശിവത്കരണം: സ്വകാര്യ മേഖലക്ക് ഭാരമാകില്ലെന്ന് അധികൃതർ

ദുബൈ: യു.എ.ഇ പൗരന്മാർക്ക് ജോലി നൽകുന്ന സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്ക് സർക്കാറിന്‍റെ സഹായം ലഭിക്കുമെന്നും സ്വദേശിവത്കരണം ആർക്കും ഭാരമാകില്ലെന്നും അധികൃതർ.

തൊഴിലിടത്തിന് യോജിച്ച തരത്തിലുള്ള ഇമാറാത്തികളെ രൂപപ്പെടുത്തുന്നതിന് ഒരു വർഷത്തെ പരിശീലന പരിപാടിക്ക് സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്നും അതിനാൽ ഈ ചെലവുകൾ സ്വകാര്യ മേഖലക്ക് ഭാരമാകില്ലെന്നും ഇമാറാത്തി ടാലന്‍റ് കോംപറ്റീറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗനാം അൽ മസ്റൂയിയാണ് പ്രസ്താവിച്ചത്.

2026ഓടെ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 10 ശതമാനം ഇമാറാത്തികളാക്കുന്നതിന് പദ്ധതി 2020ലാണ് ആരംഭിച്ചത്. 'നാഫിസ് പ്രോഗ്രാം' എന്ന് പേരിട്ട പദ്ധതി പ്രകാരം 75,000ഇമാറാത്തികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

നാഫിസ് വെബ്സൈറ്റ് വഴി സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് ജോലി ഒഴിവുകൾ അറിയിക്കാനും സ്വദേശികൾക്ക് അപേക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.യുവ പ്രതിഭകൾക്ക് സ്വകാര്യ മേഖലയിൽ പ്രാതിനിധ്യം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽ മസ്റൂയി പറഞ്ഞു.

കമ്പനികളുമായി ഒരു പങ്കാളിത്തം സൃഷ്ടിക്കുന്ന രീതിയിലാണ് പദ്ധതിയെന്നും തൊഴിലുടമയെ സഹായിക്കാൻ ഇതിലൂടെ സർക്കാറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Indigenization: Officials say it will not be a burden to the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.