ദുബൈ: പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും മുട്ടിൽ ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം അസി. പ്രഫസറുമായ ഡോ. യൂസുഫ് നദ്വിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചു.
ഇന്റർനാഷനൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10, 12 തീയതികളിൽ ദുബൈയിൽ നടന്ന ഇന്റർനാഷനൽ അറബിക് കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിനാണ് അവാർഡ്.
85ലധികം രാഷ്ട്രങ്ങളിൽനിന്നുള്ള അറബിക് പ്രഫസർമാർ, അക്കാദമീഷ്യന്മാർ, ജേണലിസ്റ്റുകൾ, എഴുത്തുകാർ, റിസർച്ച് സ്കോളേഴ്സ് എന്നിവർ അവതരിപ്പിച്ച 750ലധികം പ്രബന്ധങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 15 പ്രബന്ധങ്ങളാണ് അവാർഡിനർഹമായത്. ഇന്ത്യയിലെ അറബിക് പിയർ റിവ്യൂഡ് റിസർച്ച് ജേണലുകൾ അറബിക് ഗവേഷണ രംഗത്ത് ചെലുത്തിയ സ്വാധീനങ്ങൾ എന്ന വിഷയത്തിലെ പ്രബന്ധമാണ് ഡോ. യൂസുഫ് നദ്വിയെ അവാർഡിനർഹനാക്കിയത്.
അവാർഡിനർഹനായ ഏക ഇന്ത്യക്കാരൻ എന്ന സവിശേഷതയും ഡോ. യൂസുഫ് നദ്വിക്കുണ്ട്. ശൈഖ് മുഹമ്മദിന്റെ പേരിലുള്ള 1000 ഡോളർ കാഷ് അവാർഡും പ്രശസ്തിപത്രവും കോൺഫറൻസിന്റെ സമാപന സെഷനിൽ ഡോ. യൂസുഫ് നദ്വി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.