ഈദുൽ ഫിത്വർ ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ

ദുബൈ: യു.എ.ഇ ഉൾപെടെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ​ശനിയാഴ്​ചയായേക്കാമെന്ന്​ അന്താരാഷ്ട്ര ആസ്​ട്രോണമി സെന്‍റർ അറിയിച്ചു. അറബ്​ രാജ്യങ്ങളിൽ വ്യാഴാഴ്ച പിറ കാണാൻ സാധ്യതയില്ലെന്നാണ്​ വിലയിരുത്തലെന്ന്​ ഐ.എ.സി ട്വിറ്ററിൽ വ്യക്​തമാക്കി.

നഗ്​ന നേത്രങ്ങൾ കൊണ്ടോ ടെലസ്​കോപ്​ ഉപയോഗിച്ചോ പിറ കാണാൻ സാധ്യത കുറവാണെന്നും ഏപ്രിൽ 21ന്​ റമദാൻ 30 പൂർത്തിയാക്കി 22ന്​ ശവ്വാൽ ഒന്നാകാനാണ്​ സാധ്യതയെന്നും ട്വിറ്ററിൽ വ്യക്​തമാക്കി.

Tags:    
News Summary - International Astronomy Center says that Eid-ul-Fitr may be on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.