അൽഐൻ: ലോക വനിതദിനം വനിത ജീവനക്കാർക്കൊപ്പം ആഘോഷമാക്കി അൽ ഐൻ മൃഗശാല. മൃഗശാലയിലെ ആകെ ജീവനക്കാരിൽ 46 ശതമാനം വനിതകളാണ്. ഭരണനിർവഹണം, മേൽനോട്ടം, സാങ്കേതികമായ പങ്ക്, മൃഗസംരക്ഷണം, മൃഗക്ഷേമം, ഗവേഷണം, ഫീൽഡ് സർവേ എന്നിവ ഉൾപ്പെടെ വിത്യസ്തമായ തൊഴിൽ മേഖലകളിൽ കൂടുതൽ വനിതകളെ ആകർഷിക്കുന്നതിൽ അൽ ഐൻ മൃഗശാല എന്നും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
ഈ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് സ്ഥാപനത്തിലെ തൊഴിലാളികളിൽ പകുതിയോളം വരുന്ന സ്ത്രീ പ്രാതിനിധ്യമെന്ന് അധികൃതർ അറിയിച്ചു.
ഗവേഷണം, വിജ്ഞാന വികസനം, ജീവിവർഗങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യത്തോടുള്ള അവബോധം, അനുകൂലമായ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ വന്യജീവികളെ സംരക്ഷിക്കുക എന്ന മൃഗശാലയുടെ ദൗത്യത്തിന് വനിത ജീവനക്കാരുടെ സമഗ്രമായ പങ്കും ഉത്തരവാദിത്തമനോഭാവവും മികച്ച സംഭാവനയാണ് നൽകുന്നത്.
അര നൂറ്റാണ്ട് പിന്നിടുന്ന പാരമ്പര്യത്തോടൊപ്പം മാനവ വികസനത്തിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ പങ്ക് നിലനിർത്തുന്നതിൽ, പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ അൽ ഐൻ മൃഗശാല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
എല്ലാ തലത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതായും അധികൃതർ അറിയിച്ചു. ലോകത്തെ വൈവിധ്യമാർന്ന 4000 ജീവിവർഗങ്ങളാണ് അൽ ഐൻ മൃഗശാലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.