ഷാര്‍ജ കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ കാഞ്ഞങ്ങാട്
മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ 1350ലധികം പേര് പങ്കെടുത്ത ഇഫ്താറില്‍ ഷാര്‍ജ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എ.വി. സുബൈർ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കരീം കൊളവയൽ സ്വാഗതം പറഞ്ഞു. പ്രസംഗകൻ മുഹമ്മദ് വലീദ് നഈമി മുഖ്യ പ്രഭാഷണം നടത്തി. കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷാഫി തച്ചങ്ങാട്, സ്റ്റേറ്റ് ഭാരവാഹികളായ സിബി കരീം, ത്വയ്യിബ് ചേറ്റുവ, ഷാനവാസ്, ഫസൽ തലശ്ശേരി, ജില്ല ഭാരവാഹികളായ ഷംസു കല്ലുരാവി, നാസർ തായൽ, ഷാഫി കുന്നിൽ, സുബൈർ പള്ളിക്കാൽ, കെ. മുഹമ്മദാജി, ഹംസ മുക്കൂട്, സകീർ കുമ്പള, ഖാലിദ് പാറപ്പള്ളി, ബഷീർ തായൽ, കമാൽ മുക്കൂട്, ജലീൽ ബാവനഗർ എന്നിവർ സംസാരിച്ചു.
മുജീബ് മെട്രോ, ഫൈസൽ കോത്തിക്കാൽ, ഇബ്രാഹിം തായത്ത്, യൂസുഫ് കാരക്കാട്, ആർ.ജെ. തൻവീർ സത്താർ, റിയൽ ബേ മൻസൂർ പടന്നക്കാട് എന്നിവർ അതിഥികളായിരുന്നു. കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ യൂസുഫ് ഹാജി അരയി, അബ്ദുള്ള അലങ്കാർ, റസാഖ് മണിക്കോത്ത്, സൈനുദ്ദീൻ ബല്ലാ കടപ്പുറം, അസ്ലം ബല്ല, യൂസുഫ് കമ്മാടം, കരീം തെക്കെപുറം എന്നിവർ നേതൃത്വം നൽകി. മണ്ഡലം ട്രഷറർ മുഹമ്മദ് കുളത്തിങ്കാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.