ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഇഫ്താർ കേന്ദ്രത്തിൽ നോമ്പു തുറക്കുന്നവർ
ദുബൈ: എമിറേറ്റിലെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് റമദാന് ആരംഭം മുതല്‍ നിത്യേന ഇഫ്താര്‍ സൗകര്യമൊരുക്കി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ട്, ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണം, അല്‍ബറാഹ അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ദുബൈ ദാറുൽ ബിർ സൊസൈറ്റിയുടെ സഹകരണത്തോടെ ദിനേന നോമ്പുതുറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ ദേശക്കാരായ നൂറുകണക്കിന് പേരാണ് എന്നും ഇവിടങ്ങളില്‍ എത്തിച്ചേരുന്നത്. വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയും പുണ്യവും വിവരിക്കുന്ന നിരവധി പഠന സംരംഭങ്ങളും പ്രഭാഷണ പരിപാടികളും കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ അബ്ദുസ്സലാം (മലയാളം), അബ്ദുല്‍ ഹമീദ് സഫറുല്‍ ഹസന് (ഉർദു), മുഹമ്മദ് ഫവാസ് (ഇംഗ്ലീഷ്), ഖിസൈസ് ഇസ്ലാഹി സെന്ററില്‍ ഹുസൈന് കക്കാട്, അല്‍ബറാഹ സെന്ററില്‍ മന്‍സൂര്‍ മദീനി തുടങ്ങിയവര്‍ വിവിധ പ്രഭാഷണ പരിപാടികള്‍ നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.