ഇന്‍റർനാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ ദുബൈയിൽ സംഘടിപ്പിക്കുന്ന ‘ഇഗ്‌നൈറ്റ് 2022’നെ കുറിച്ച്​ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത​സമ്മേളനം

ഐ.പി.എ ടെക് നിക്ഷേപക സംഗമം നാളെ ദുബൈയിൽ

ദുബൈ: കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുടെ സഹകരണത്തോടെ ഇന്‍റർനാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) ഒരുക്കുന്ന 'ഇഗ്‌നൈറ്റ് 2022' ടെക് ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് ഞായറാഴ്ച ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്‍റര്‍കോണ്‍ടിനെന്‍റല്‍ ഹോട്ടലില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സാങ്കേതിക മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ തേടുന്നവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മെഗാ ടെക് ഇവന്‍റായിരിക്കുമിത്. ഇതോടനുബന്ധിച്ച് ബിസിനസ് എക്‌സിബിഷന്‍ ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് ആറ്​ വരെയും സ്റ്റാര്‍ട്ടപ് നിക്ഷേപത്തിലെ മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഇന്‍ററാക്ടീവ് ഫോറം വൈകുന്നേരം ആറ്​ മുതല്‍ എട്ട്​ വരെയും സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ധോപദേശ സെഷന്‍ രാത്രി എട്ട്​ മുതല്‍ 10 വരെയും നടക്കും. എക്‌സിബിഷനില്‍ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുപതോളം കമ്പനികള്‍ പങ്കെടുക്കും. കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം. റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും.

മലബാര്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ശൈലന്‍ സുഗുണന്‍, ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും കേരളത്തിലെ നാല്​ പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും.

സാ​ങ്കേതിക വിദ്യയുടെ മേഖലയിൽ താൽപര്യമുള്ള ഓരോ മലയാളിക്കും അവസരങ്ങളുടെ അനന്ത സാധ്യതകളാണ് 'ഇഗ്‌നൈറ്റ് 2022' കാത്തു വെച്ചിരിക്കുന്നതെന്ന് മലയാളി ബിസിനസ് ഡോട്‌കോം ഫൗണ്ടര്‍ മുനീര്‍ അല്‍വഫ പറഞ്ഞു. ആദ്യ പടിയായി 1000 മലയാളി ബിസിനസുകാരെയാണ് ലക്ഷ്യമിടുന്നത്. ബിസിനസ് മേഖല കൂടുതല്‍ ആധുനികവത്കരിക്കപ്പെടുന്ന കാലത്ത് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്താനും അതിന്‍റെ സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമാണ് ഐ.പി.എ 'ഇഗ്‌നൈറ്റ് 2022' ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ വി.കെ. ഷംസുദ്ദീന്‍ അറിയിച്ചു.

വിപണിയുടെ ഗതിയറിഞ്ഞ് അതിന്‍റെ വളര്‍ച്ചക്കുതകുന്ന പ്രവര്‍ത്തന മേഖലകളെ ബിസിനസ് സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതാണ് ഈ പരിപാടി കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഐ.പി.എ ഫൗണ്ടര്‍ എ.കെ. ഫൈസല്‍ പറഞ്ഞു. ബിസിനസ് ആശയങ്ങൾ വാണിജ്യസമക്ഷത്തിൽ അവതരിപ്പിക്കാനും മുന്നോട്ട് കൊണ്ട് പോകാനും സംരംഭകർക്ക് പ്രചോദനമായിരിക്കും ഇൗ പരിപാടിയെന്ന്​ കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ എൻ.എം. നാസിഫ് വ്യക്​തമാക്കി. പ്രവാസ ലോകത്ത്​ നിന്ന്​ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക്‌ നിക്ഷേപ അവസരങ്ങൾലഭ്യമാക്കാൻ ഉപകരിക്കു​െമന്ന്​ കേരള സ്റ്റാർട്ടപ്പ് മിഷൻ എക്സ്റ്റേണൽ ഫണ്ടിങ് മാനേജർ റാസിഖ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ റാസിഖ് (കേരള സ്റ്റാർട്ടപ്പ് മിഷൻ), ശാമിൽ (ഇ ഫസ്റ്റ്​), ഹസൈനാര്‍ ചുങ്കത്ത് (വേവ്ഡ്‌നെറ്റ് കമ്പ്യൂട്ടേഴ്‌സ്), അഫി അഹ്‌മദ്‌ (സ്മാർട്ട്‌ ട്രാവൽ), ഫിറോസ് കരുമണ്ണിൽ (ഐവയര്‍ ഗ്‌ളോബല്‍), സമീര്‍ പറവെട്ടി (ട്രസ്‌ലിങ്ക് ഹോള്‍ഡിങ്​), നിജിൽ ഇബ്രാഹിം കുട്ടി (യൂനിവേഴ്സൽ മെഡിക്കൽ സർവീസസ്), ഫസലുറഹ്മാൻ (നെല്ലറ), ഷറഫുദ്ദീൻ (ലീഗൽ മാക്സിം), ബിബി ജോൺ (യു.ബി.എൽ), ഷൈജു (എയറോഗ്ലിന്‍റ്​), തങ്കച്ചൻ മണ്ഡപത്തിൽ, മുഹമ്മദ്‌ റഫീഖ് അൽ മായാർ, സി.എ. ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - IPA Tech Investors Meeting in Dubai tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.