ഒന്നര മാസമായി യു.എ.ഇയുടെ ആഘോഷമായിരുന്നു ഐ.പി.എൽ. കോവിഡ് വ്യാപനത്തിനുശേഷം യു.എ.ഇ ഏറ്റെടുത്ത ഏറ്റവും വലിയ അന്താരാഷ്ട്ര കായിക മാമാങ്കത്തിനാണ് ചൊവ്വാഴ്ച കൊടിയിറങ്ങുന്നത്. അത് നമ്മുടെ സ്വന്തം ഇന്ത്യൻ പ്രീമിയർ ലീഗാണ് എന്നത് ഓരോ പ്രവാസിക്കും അഭിമാന നിമിഷം കൂടിയാണ്. അത് ഇത്ര മനോഹരമായി നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനും അഭിമാനിക്കാം. മത്സരം നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അതിെൻറ അലയൊലികൾക്കൊപ്പം ദുബൈയിൽ കഴിയാൻ സാധിച്ചത് എനിക്കും മറക്കാനാവാത്ത അനുഭവമാണ്.മത്സരത്തിെൻറ ഗുണനിലവാരം നോക്കിയാൽ ഇതുവരെ നടന്ന സീസണുകളിൽ ഏറ്റവും മികച്ച ഐ.പി.എല്ലിനാണ് യു.എ.ഇ വേദിയൊരുക്കിയത്. മത്സരങ്ങളും അമ്പയർമാരും താരങ്ങളും മൈതാനങ്ങളും സാങ്കേതിക വിദ്യയുമെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു.
േപ്ല ഓഫിേലക്ക് യോഗ്യത നേടുന്ന ആദ്യ ടീമിനെ നിർണയിക്കാൻ 47 മത്സരങ്ങൾ കാത്തിരിക്കേണ്ടിവന്നു എന്നത് ഈ ടൂർണമെൻറിെൻറ വിജയത്തെ സൂചിപ്പിക്കുന്നു. ലീഗിലെ അവസാന മത്സരത്തിന് ടോസിടുേമ്പാഴും േപ്ല ഓഫ് ചിത്രം വ്യക്തമായിരുന്നില്ല.അതുകൊണ്ടൊക്കെയാണ് ഐ.പി.എൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗായി തുടരുന്നത്. ഒരു മത്സരത്തിൽ രണ്ട് സൂപ്പർ ഓവർ നടത്തി ചരിത്രത്തിെൻറ ഭാഗമാകാനും 13ാം സീസണിന് കഴിഞ്ഞു.ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഗ്രൗണ്ടിൽ ഒരുക്കിയിരുന്നത്. മൂന്ന് ഗ്രൗണ്ടുകളിൽ ഇത്രയേറെ മത്സരങ്ങൾ നടത്തിയിട്ടും പിച്ചുകൾ മോശമായില്ല.
ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ പിച്ച് േസ്ലാ ആയതായി തോന്നിയെങ്കിലും േപ്ല ഓഫിലെത്തിയപ്പോൾ ഈ ആശങ്കകളെല്ലാം അസ്ഥാനത്തായി. ടൂർണമെൻറിെൻറ തുടക്കത്തിൽ അത്ര നല്ല കാലാവസ്ഥയായിരുന്നില്ല. എന്നാൽ, രണ്ടാം പകുതിയെത്തിയപ്പോൾ മത്സരത്തിന് അനുയോജ്യമായ കാലാവസ്ഥ രൂപപ്പെട്ടു.ഇത്ര വെല്ലുവിളി നേരിട്ട സമയത്ത് ടൂർണമെൻറ് നടത്താൻ കഴിഞ്ഞു എന്നതാണ് യു.എ.ഇയുടെയും ബി.സി.സി.ഐയുടെയും ഇ.സി.ബിയുടെയും വിജയം. യു.എ.ഇ ക്രിക്കറ്റിനും ഇത് ഗുണംചെയ്യും. ഇവിടെയുള്ള കുട്ടികൾക്കും ഐ.പി.എല്ലിെൻറ ഭാഗമാകാൻ അവസരം ലഭിച്ചു. തൊട്ടടുത്ത് മത്സരം നടന്നിട്ടും കളി നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്ന പരിഭവം ഒരുപാട് പേരിൽനിന്ന് കേട്ടു.ടി.വിയിലാണെങ്കിലും ആവേശം ചോരാതെ മത്സരം കാണാൻ കഴിഞ്ഞതിലും ഈ മഹാമാരിക്കാലത്ത് ടൂർണമെൻറ് നടന്നതിലും നമുക്ക് ആശ്വസിക്കാം.
ഇന്ന് തീപാറും
'മുംബൈയും ഡൽഹിയും ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തിലെ പോലെ ഏകപക്ഷീയമായ മത്സരമായിരിക്കില്ല ഫൈനൽ. രണ്ടു ടീമുകൾക്കും തുല്യ സാധ്യതയാണുള്ളത്. ട്വൻറി20 ക്രിക്കറ്റിെൻറ പ്രത്യേകതയും അതാണല്ലോ. അവരുടേതായ ദിവസങ്ങളിൽ ആരെയും മറിച്ചിടാൻ ഏത് ടീമിനും സാധിക്കും. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഫൈനൽ മത്സരത്തിലെ അവസാന ഓവറുകളിലെ സമ്മർദം ഒഴിവാക്കാൻ അതാണ് നല്ലത്. റിക്കി പോണ്ടിങ്ങിനെ പോലുള്ള പരിശീലകന് ഇത് കൃത്യമായി അറിയാം. ഓസീസ് താരങ്ങൾ സാധാരണ പിൻപറ്റുന്നത് ഈ തന്ത്രമാണ്. ആദ്യം ബാറ്റ് ചെയ്ത് പരമാവധി റൺസ് അടിച്ചെടുത്ത് എതിരാളികളെ സമ്മർദത്തിലാക്കാനായിരിക്കും ശ്രമം. മികച്ച ബൗളർമാർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാകും ഇന്നത്തെ ഫൈനൽ.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.