കുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെൻറർ പ്രിവിലേജ് ബദർ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങൾക്കുള്ള കാർഡ് വിതരണം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷൻ, എക്സ്റേ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ ഇളവുകൾ ലഭിക്കും. മാർക്കറ്റിങ് കോഒാഡിനേറ്റർ പ്രീമ, പി.ആർ.ഒ തമർ അബ്ബാസ്, ട്രാസ്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബാബു പരയിൽ, ഇപ്പു ലനാച്ചൻ, പ്രതിഭ ഷിബു, സിൽജ ആൻറണി, സീമ ജിജു തുടങ്ങിയവർ സംബന്ധിച്ചു. സൗജന്യമായാണ് ഹെൽത്ത് കാർഡ് എല്ലാ ട്രാസ്ക് അംഗങ്ങൾക്കും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.