ദുബൈ: ജെ.ഡി.ടി നൂറാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് പിന്തുണ തേടി ദുബൈ പ്രവാസികളുടെ സംഗമം നടന്നു. യു.എ.ഇയിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖരും ജെ.ഡി.ടി സ്ഥാപനങ്ങളിലെ മുന്‍ ജീവനക്കാരും പൂർവ വിദ്യാർഥികളും പങ്കെടുത്തു. മലബാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് ഇന്‍റര്‍നാഷനല്‍ ഹെഡ് ഷംലാല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. മലബാര്‍ വൈസ് ചെയര്‍മാന്‍ അബ്ദുസ്സലാം വിഷയമവതരിപ്പിച്ചു.
ജെ.ഡി.ടി ഇസ്‌ലാം പ്രസിഡന്‍റ് സി.പി. കുഞ്ഞിമുഹമ്മദ്, സെക്രട്ടറിയും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. പി.സി അന്‍വര്‍, ജെ.ഡി.ടി വൈസ് പ്രസിഡന്‍റ് ഡോ. വി. ഇദ്‌രീസ്, ഇഖ്‌റ ഹോസ്പിറ്റല്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു. യു.എ.ഇയിലെ വ്യവസായ പ്രമുഖര്‍ ജെ.ഡി.ടി ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പത്തിന പദ്ധതികള്‍ നടപ്പാക്കുന്നതിനെ പറ്റിയും അതിന് കൂടുതല്‍ സാമൂഹിക പിന്തുണ തേടുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. എക്കാലവും ജെ.ഡി.ടിയെ പിന്തുണച്ച പ്രവാസി സമൂഹം പുതിയ ഉദ്യമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.