ദുബൈ: കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ നടപടികളെടുത്ത യു.എ.ഇയിൽ തൊഴിലാളികൾക് ക് കൂടുതൽ നിയന്ത്രണം പ്രഖ്യാപിച്ചു. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലുള്ളവർക്കാണ ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇൗ എമിറേറ്റുകളിലെ തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകരുതെന്ന് നഗരസഭ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദേശങ്ങൾ കോൺട്രാക്ടിങ് കമ്പനികൾക്ക് നഗരസഭ കൈമാറി. ബുധനാഴ്ച മുതൽ നിയന്ത്രണം തുടങ്ങി. കൂടുതലും നിർമാണ മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടപടി. ദുബൈയിൽ ചില വിഭാഗം തൊഴിലാളികൾക്ക് മാത്രമാണ് നിലവിൽ പുറത്തിറങ്ങാൻ അനുമതിയുള്ളത്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക, കോവിഡ് സാധ്യത കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളെന്ന് ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്.ഇ.ഡി.ഡി) അറിയിച്ചു. വിലക്ക് ലംഘിക്കുന്നവർ പിഴയും മറ്റ് നിയമ നടപടികളും നേരിേടണ്ടിവരും. ശുചീകരണം, ഭക്ഷണം, സ്വകാര്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിബന്ധനകൾക്ക് വിധേയമായി വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.വാഹനങ്ങളിൽ കയറ്റുന്ന തൊഴിലാളികളുടെ എണ്ണം ലൈസൻസിൽ അനുവദിച്ചതിെൻറ നേർപാതി ആയിരിക്കണമെന്നും കൈയുറകളും മാസ്കുകളും നിർബന്ധമായും ധരിച്ചിരിക്കണമെന്നും തൊഴിലാളികൾ തമ്മിൽ രണ്ടുമീറ്റർ സുരക്ഷിത അകലം പാലിക്കണമെന്നും സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.