അബൂദബി: ജോർദാൻ പെട്ര നഗരത്തിലെ അൽ ഖാസിമിയ സർവകലാശാലയിൽ സായിദ് വർഷ ബലൂൺ ഉയർത്തി. ഷാർജ ആസ്ഥാനമായ സർവകലാശാലയിൽ നടന്ന പരിപാടിക്ക് നിരവധി പേർ സാക്ഷികളായി. അൽ ഖാസിമിയ സർവകലാശാലക്ക് പുറമെ പുരാതന കറാക് കൊട്ടാരം, വാദി റുമിലെ ഡയസ് ഡെസർട്ട് വില്ലേജ് തുടങ്ങിമാർച്ച് 14 വരെ ജോർദാനിലെ വിവിധ ലാൻഡ് മാർക്കുകളിൽ സായിദ് വർഷ ബലൂൺ പറക്കും.
യു.എ.ഇയുടെ സഹിഷ്ണുതയുടെയും സമാധാന സഹവർത്തിത്വത്തിെൻറയും സന്ദേശം ലോകജനതയിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ടൂറിെൻറ ഭാഗമായാണ് ജോർദാനിൽ ബലൂൺ ഉയർത്തുന്നതെന്ന് യു.എ.ഇ ബലൂൺ സംഘം മേധാവി ക്യാപ്റ്റൻ പൈലറ്റ് അബ്ദുൽ അസീസ് നാസർ ആൽ മൻസൂറി പറഞ്ഞു. ഇതിനുള്ള സൗകര്യം നൽകുന്നതിന് ജോർദാൻ സർക്കാറിനെ അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.