ദുബൈ: ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ലണ്ടനിലെ ഗ്രീൻ സ്ട്രീറ്റിലെ 1-2 കാൾട്ടൺ ടെറസിൽ തുറക്കും. ലണ്ടൻ ഷോറൂം ബ്രാൻഡിന്റെ സിഗ്നേച്ചർ ഷോറൂമുകളിലൊന്നായാണ് അവതരിപ്പിക്കുന്നത്. പാരമ്പര്യത്തിന്റെയും പുതുമയുടെയും സമന്വയം ഷോറൂമിലെ ഓരോ ആഭരണ ശ്രേണികളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതുകാലത്തിന് അനുയോജ്യമായ കമനീയമായ രൂപകൽപനയും കരകൗശല വൈദഗ്ധ്യവും അടങ്ങിയതാണ് ഷോറൂമിലെ ആഭരണ ശേഖരങ്ങൾ.
യു.കെയിൽ രണ്ടാമത്തെ ഷോറൂം തുറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.അതുല്യമായ ആഭരണ വൈവിധ്യവും മികച്ച വിൽപനാനന്തര സേവനങ്ങളും ഉറപ്പുവരുത്തുന്ന നയങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം.
ലണ്ടനിലെ വിവിധ കമ്യൂണിറ്റികളുടെ അഭിരുചികൾ ഉൾക്കൊണ്ടുകൊണ്ട് ഗുണനിലവാരം, വൈവിധ്യം, മികച്ച ഡിസൈൻ എന്നിവക്ക് പ്രാധാന്യം നൽകിയാണ് പുതിയ ഷോറൂമിലെ ജ്വല്ലറി ശേഖരങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നും ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി. വിവാഹ വേളകൾ മുതൽ ഡെയ്ലി വെയർ വരെയുള്ള അവസരങ്ങൾക്കെല്ലാം ഇണങ്ങുന്ന കമനീയമായ ജ്വല്ലറി ശേഖരങ്ങളുടെ വിപുലമായ ശ്രേണിയാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.