ജോ​യ് ആ​ലു​ക്കാ​സ് ദീ​പാ​വ​ലി ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സ്​ ‘ഗോ​ള്‍ഡ​ന്‍ ദീ​പാ​വ​ലി’ എ​ന്ന പേ​രി​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു വ​രെ​യാ​ണ്​ ഓ​ഫ​ർ. 5,000 ദി​ര്‍ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ​മാ​യ സ്റ്റോ​ണ്‍ ജ്വ​ല്ല​റി​യോ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഒ​രു ഗ്രാം (24​കെ) ല​ക്ഷ്മി വി​ഗ്ര​ഹ​മോ സ്വ​ര്‍ണ ബാ​റോ സൗ​ജ​ന്യ​മാ​യി നേ​ടാം.

20,000 ദി​ര്‍ഹ​മി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴും ഒ​രു ഗ്രാം (24​കെ) ല​ക്ഷ്മി വി​ഗ്ര​ഹ​മോ, സ്വ​ര്‍ണ ബാ​റോ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 3,000 ദി​ര്‍ഹം മൂ​ല്യ​മു​ള്ള വ​ജ്രം, പ്ര​ഷ്യ​സ് സ്റ്റോ​ണ്‍ ജ്വ​ല്ല​റി എ​ന്നി​വ വാ​ങ്ങു​മ്പോ​ള്‍ 500 മി​ല്ലി ഗ്രാം (24​കെ) സ്വ​ര്‍ണ ബാ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ 29ന് 3,000 ​ദി​ര്‍ഹം മൂ​ല്യ​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് 200 മി​ല്ലി ഗ്രാം (22​കെ) സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാം.

കൂ​ടാ​തെ പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ എ​ക്സ്ചേ​ഞ്ചു​ക​ളി​ല്‍ പൂ​ജ്യം ശ​ത​മാ​നം കി​ഴി​വും എ​ട്ട്​ ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ക്ക് സീ​റോ മേ​ക്കി​ങ്​ ചാ​ര്‍ജു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഓ​രോ പ​ര്‍ച്ചേ​സി​നും ഏ​റ്റ​വും മി​ക​ച്ച മൂ​ല്യം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട്, വെ​റും 10 ശ​ത​മാ​നം മു​ന്‍കൂ​ര്‍ പേ​യ്മെ​ന്‍റി​ലൂ​ടെ ഇ​ന്ന​ത്തെ സ്വ​ർ​ണ വി​ല​യി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ജോ​യ് ആ​ലു​ക്കാ​സ് ഉ​റ​പ്പ് ന​ല്‍കു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന ഉ​ത്സ​വ​മാ​ണ് ദീ​പാ​വ​ലി​യെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ഇ​ഷ്ട ആ​ഭ​ര​ണ​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ഷോ​പ് ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലെ എ​ല്ലാ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ലും ദീ​പാ​വ​ലി ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Joyalukkas Diwali Offers Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT