ക​ബീ​ർ ടെ​ലി​കോ​ണി​ന് ഷൈ​ൻ മു​ഹ​മ്മ​ദ് മെ​മ​ന്‍റോ സ​മ്മാ​നി​ക്കു​ന്നു

ക​ബീ​ർ ടെ​ലി​കോ​ണി​നെ ആ​ദ​രി​ച്ചു

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ക​ബീ​ർ ടെ​ലി​കോ​ണി​നെ ദു​ബൈ കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഇ​ൻ​സ്പെ​യ​ർ 2024’ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദ​രം. ദു​ബൈ കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ വി.​സി. സൈ​ത​ല​വി പൊ​ന്നാ​ട അ​ണി​യി​ച്ചു.

ഷൈ​ൻ മു​ഹ​മ്മ​ദ് മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു. ഷാ​ർ​ജ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ൽ​മാ​ൻ ഫാ​രി​സ്, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ദി​ക്ക് തി​രൂ​ര​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ല​ടി, മു​നീ​ർ അ​ൽ വ​ഫാ, ഷാ​ഫി നെ​ച്ചി​ക്കാ​ട്ടി​ൽ, റ​ഫീ​ഖ് സി​യാ​ന, ന​ദീ​ർ ചോ​ല​ൻ, ഉ​ബൈ​ദ്, ഷി​ജാ​സ്, ന​ദീ​ർ കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തൃ​ശൂ​ർ പ​ന്നി​ത്ത​ടം സ്വ​ദേ​ശി​യാ​യ ക​ബീ​ർ ടെ​ലി​കോ​ൺ നാ​ട്ടി​ലും ഗ​ൾ​ഫി​ലും ഒ​രു​പാ​ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 38 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലു​ള്ള അ​ദ്ദേ​ഹം വി​വി​ധ വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

Tags:    
News Summary - Kabir Telecon honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.