റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ, ഹാര യൂനിറ്റ് അംഗം പരേതനായ ജയപ്രകാശിെൻറ കുടുംബത്തിനുള്ള സഹായം കൈമാറി. ജയപ്രകാശിെൻറ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് സഹായം കൈമാറിയത്. കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസം റിയാദിൽ ഹൃദയാഘാതം മൂലമാണ് ജയപ്രകാശ് മരിച്ചത്. കേളിയിൽ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാൻ കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബസഹായമായി കൈമാറുന്നത്. ജയപ്രകാശിെൻറ മക്കൾ സാരംഗ്, സാന്ത്വന എന്നിവരാണ് എം.വി. ജയരാജനിൽ നിന്ന് കുടുംബസഹായം ഏറ്റുവാങ്ങിയത്. ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി. രാജൻ അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ കുടുംബ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വാർഡ് അംഗം ശൈലജ, പ്രകാശൻ മോറാഴ, കേളി മുൻ ഭാരവാഹി ജയരാജൻ ന്യൂസനാഇയ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി നിധിൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കരുണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കേളി പ്രവർത്തകരായ മനോഹരൻ, ശ്രീധരൻ, രതീഷ്, അനീഷ്, ശ്രീകാന്ത്, ബ്രിജേഷ്, വിജയൻ, രവി അത്വീഖ, അഡ്വ. പി. ശശി തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.