ദുബൈ: ദുബൈ മൻഖൂൽ റോഡിലെ നഷ്വാൻ ബിൽഡിങ്ങിൽ കെന്റ് ഹെൽത്ത് കെയറിന്റെ പുതിയ ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഫ്ലോറ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ വി.എ. മുഹമ്മദ് ഹസ്സൻ, അൽ ഷിഫ മെഡിക്കൽ ഗ്രൂപ്പിന്റെയും മെഡ്സെവൻ ഇന്ത്യയുടെയും ചെയർമാൻ ഡോ. മുഹമ്മദ് കാസിം, സെൻഹ ലൈഫ് സ്റ്റൈൽ എം.ഡി സമീർ പൂക്കുഴി, ബിൻ അലി മെഡിക്കൽ സപ്ലൈസ് ചെയർമാൻ ഒമർ അലി, റഷീദ് കോട്ടയിൽ, അഡ്വ. ബക്കർ അലി തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ മാനേജർ ഷൗക്കത്ത് മരങ്ങാട്ട് സ്വാഗതവും കെന്റ് ഹെൽത്ത് കെയർ സി.ഇ.ഒ നന്ദിയും പറഞ്ഞു. കെന്റ് പാർട്ണർമാരും ഡയറക്ടർമാരുമായ കെ.എം. അജാസ്, പി.എം. ഷംസുദ്ദീൻ, പി.എ. അജ്നാസ് എന്നിവരും സംബന്ധിച്ചു. അത്യാധുനിക സംവിധാനങ്ങളും വിദഗ്ധ തെറപ്പിസ്റ്റുകളും കെന്റ് ഹെൽത്ത് കെയറിൽ സജ്ജമാണെന്ന് ഉടമകൾ അറിയിച്ചു. ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, ഒക്യൂപേഷണൽ തെറപ്പി, ബിഹേവിയറൽ തെറപ്പി, സൈക്കോളജി, ഓഡിയോളജി തുടങ്ങിയ നിരവധി പുനരധിവാസ സേവനങ്ങളാണ് ഹോളിസ്റ്റിക് വെൽനെസ് സെന്റർ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.