അജ്മാൻ: മലയാളത്തിെൻറ പാരമ്പര്യം പ്രകടമാക്കുന്ന പരിപാടികളുടെ അകമ്പടിയോടെ ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള വിഭാഗം നേതൃത്വം നല്കിയ പരിപാടിയില്‍ പ്രധാനാധ്യാപിക ശ്രീമതി ഇന്ദു പണിക്കര്‍ കേരളപ്പിറവി സന്ദേശം നല്കി.
ഭാഷകൾ പുലർത്തുന്ന വ്യതിരിക്തത മനസ്സിലാകണമെങ്കിൽ ഈ വിഷയത്തിൽ ഗവേഷണാത്മക പഠനങ്ങൾ നടക്കണമെന്നും മലയാളത്തിെൻറയും ഇംഗ്ലീഷിെൻറയും മറ്റു ഭാഷകളുടെയും ശ്രവ്യഭംഗി വ്യത്യസ്തമാണെങ്കിലും തനതായ രൂപത്തിൽ സംസാരിക്കുമ്പോഴാണ് അത് ആസ്വദിക്കാൻ സാധിക്കുകയെന്നും അവർ വിദ്യാർഥികളെ ഓർമിപ്പിച്ചു. ചെണ്ടമേളം, ചുണ്ടൻ വള്ളം, കഥകളിരൂപം, നെറ്റിപ്പട്ടം കെട്ടിയ ആന എന്നിവയെ സാക്ഷിയാക്കി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തവും സംഘഗാനവും വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു.
ദുബൈ: ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ മലയാളവിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം പ്രിൻസിപ്പൽ ഡോ. മജ്ഞു റെജി ഉദ്ഘാടനം ചെയ്തു. നാം എവിടെ ആയിരുന്നാലും മലയാളത്തനിമ കാത്തുസൂക്ഷിക്കണമെന്നും ദൈവത്തിെൻറ സ്വന്തം നാടെന്ന വിശേഷണത്തിൽ നമുക്ക് അഭിമാനിക്കാമെന്നും പ്രിൻസിപ്പൽ വിദ്യാർഥികളെ ഉണർത്തി.
കേരളീയ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികൾ, നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു. അസി. ഡയറക്ടർ അബ്ദുൽ കരിം, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, അർച്ചന, അനിത, സിനി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.