ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ, ഷാർജ എമിറേറ്റുകളിലെ സ്കൂളുകളിൽ നിന്നും ഗ്രേഡ് 10, ഗ്രേഡ് 12 സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. കറാമ സെന്ററിൽ നടന്ന ടാലന്റ് ഈവ് 2024 എന്ന ചടങ്ങിൽ 70 വിദ്യാർഥികളാണ് ആദരവേറ്റുവാങ്ങിയത്.
സർട്ടിഫിക്കറ്റും മെമന്റോയും ഡോ. പുത്തുർ റഹ്മാൻ, മുഹമ്മദ് ബിൻ അസ്ലം, ഡോ. സുലൈമാൻ മേൽപ്പത്തൂർ, ഇബ്രാഹിം മുറിച്ചാണ്ടി, ആർ. ശുക്കൂർ, സഫിയ മൊയ്തീൻ, ചെമ്മുക്കൻ യാഹുമോൻ, പി.വി നാസർ, മുസ്തഫ വേങ്ങര, ഹസൻ ചാലിൽ, ബാബു എടക്കുളം, സുലൈമാൻ ഇടുക്കി എന്നിവർ സമ്മാനിച്ചു. ട്രെയിനർ ഡോ. സുലൈമാൻ മേൽപത്തൂർ ചടങ്ങിനോടനുബന്ധിച്ച് നടന്ന മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങ് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. സൈതലവി മാസ്റ്റർ, ഇബ്രാഹിം മുറിച്ചാണ്ടി, സഫിയ മൊയ്തീൻ, ഐ.സി.എം.എസ് അമീൻ, സ്കിൽ ഹബ് സക്കീർ എന്നിവർ ആശംസ നേർന്നു. ജില്ല ഭാരവാഹികളായ കരീം കാലടി, ശിഹാബ് ഇരിവേറ്റി, നാസർ കുറുമ്പത്തൂർ, മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, ഇബ്രാഹിം വട്ടംകുളം, മുനീർ തയ്യിൽ, ടി.പി അബ്ദുൽ നാസർ, നജ്മുദ്ദീൻ തറയിൽ, അഷ്റഫ് കുണ്ടോട്ടി, മുഹമ്മദ് കമ്മിളി, സൈതലവി ടി.പി, ഇഖ്ബാൽ പല്ലാർ, ഷരീഫ് മലബാർ, അബ്ദുസലാം പരി, കൺവീനർ നിഷാദ് പുൽപ്പാടൻ, ജാഫർ പുൽപ്പറ്റ, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി, റഹ്മത്തുല്ല തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി.
ദിൽഫ ഫിറോസ് ഖിറാഅത്തും നൗഫൽ വേങ്ങര സ്വാഗതവും സക്കീർ പാലത്തിങ്ങൽ ആമുഖ ഭാഷണവും സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.