ഫുജൈറ: മലയാളി യുവാവ് സുഹൃത്തിെൻറ അടിയേറ്റ് മരിച്ചു. ഫുൈജറയിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന കൊല്ലം വയ്യനം സ്വദ േശി മനോജ് (39)ആണ് മരിച്ചത്. ആയൂർ വിജയസദനത്തിൽ ചന്ദ്രൻപിള്ളയുടെയും വിജയമ്മയുടെയും മകനാണ്.
ഒരേ കമ്പനിയിലെ ജീവനക്കാരായ മനോജും സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഉറങ്ങുകയായിരുന്ന മനോജിനെ പ്രതി മദ്യലഹരിയിൽ കമ്പി കൊണ്ട് അടിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് സംശയം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഷാർജ^തിരുവനന്തപുരം വിമാനത്താവളത്തിൽ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.