ദുബൈ: പാലക്കാട് ജില്ലയിലെ കൂറ്റനാട് നിവാസികളുടെ യു.എ.ഇ സംഘടനയായ കൂറ്റനാട് കൂട്ടായ്മയുടെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് അന്തരിച്ച കൂട്ടായ്മ രക്ഷധികാരി വിജയൻ ചേർകുന്നത്തിന്റെ ഓർമക്കായി ‘വിജയൻ മെമ്മോറിയൽ സ്പോർട്സ് മീറ്റ്’ എന്ന പേരിൽ ദുബൈ റാശിദിയ ബ്രൈറ്റ് ലേണേഴ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഫുട്ബാളിൽ ‘ടീംസ് മല’ ചാമ്പ്യൻസ് ട്രോഫിയും ‘ടീം ഓഫ് ന്യൂ ബസാർ’ റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി. വോളിബാളിൽ സിറ്റി ബോയ്സ് കൂറ്റനാട് വിജയികളും ടീം ഓഫ് ന്യൂ ബസാർ റണ്ണറപ് ട്രോഫിയും കരസ്ഥമാക്കി. ബാഡ്മിന്റൺ ഡബിൾസിൽ കെ.ടി.ഡി സ്ട്രൈക്കേഴ്സിന്റെ സലിം ആൻഡ് റഹീം ടീം വിജയികളും ‘ടീംസ് മലയുടെ സലാം ആൻഡ് ആദർശ് ടീം റണ്ണർ അപ്പുമായി.
ഫുട്ബാളിൽ മികച്ച കളിക്കാരനായി എ.വി. ആഷിക് (ടീംസ് മല), ഡിഫൻഡറായി പി.വി. ഖാലിദ് (ടീംസ് മല), ഗോൾകീപ്പറായി അനസ് (ടീം ഓഫ് ന്യൂ ബസാർ) എന്നിവരെ തിരഞ്ഞെടുത്തു. സ്പോർട്സ് മീറ്റിന് സെക്രട്ടറി നൗഷാദ് ഹംസ, പ്രസിഡന്റ് ശ്രീജിത്ത്, ട്രഷറർ ഷൗക്കത്ത് എന്നിവരടങ്ങുന്ന മാനേജിങ് കമ്മറ്റി നേതൃത്വം നൽകി. വിജയികൾക്ക് കൂട്ടായ്മ ഭാരവാഹികൾ, രക്ഷാധികാരികൾ, സ്പോൺസർമാർ എന്നിവർ ചേർന്ന് ട്രോഫികളും മെഡലുകളും നൽകി. മീറ്റിനോടനുബന്ധിച്ച് ലക്കി ഡ്രോ ഉണ്ടായി. 40 വയസ്സിന് മുകളിലുള്ളവരുടെയും കുട്ടികളുടെയും സൗഹൃദ ഫുട്ബാൾ മത്സരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.