റാസല്‍ഖൈമ: കോട്ടയം സ്വദേശിയായ അധ്യാപിക റാസൽഖൈമയിൽ നിര്യാതയായി. റാക് അറ്റ്ലസ് കോളജ് കോമേഴ്സ് വിഭാഗം അധ്യാപിക ധന്യ മനോയാണ് (35) ഹൃദയാഘാതെത്തത്തുടര്ന്ന് നിര്യാതയായത്. കോട്ടയം പാമ്പാടി പുതുപ്പാറയില്‍ പരേതനായ സണ്ണിയുടെയും ആനിയമ്മയുടെയും മകളാണ്. റാക് അല്‍ റംസ് മാക്സ്കെയര്‍ മെഡിക്കല്‍ സെൻറര്‍ മാനേജറും പത്തനംതിട്ട നെല്ലിക്കാല വെള്ളപാറക്കല്‍ ജോസഫ് വര്ഗീസിെൻറയും ഏലിയാമ്മ ജോസഫിെൻറയും മകനുമായ മനോ ജോസഫാണ് ന്. സഹോദരി: നിത്യ (എൻജിനീയര്‍, ന്യൂസിലൻഡ്).
മൃതദേഹം റാക് ഉബൈദുല്ലാഹ് ആശുപത്രിക്ക് സമീപമുള്ള പൊലീസ് മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച രാവിലെ എംബാമിങ്ങിന് ശേഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം കാണുന്നതിന് സൗകര്യമൊരുക്കും. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച പത്തനംതിട്ട നെല്ലിക്കാല മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. ധന്യ മനോയുടെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ പൊതുപ്രവര്‍ത്തകരും വിവിധ കൂട്ടായ്മകളും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.