ദുബൈ: ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം സമൂഹനന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി സക്രിയമായി ഇടപെടുകയും ചെയ്ത പണ്ഡിതനായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാരെന്ന് കടമേരി റഹ്മാനിയ്യ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച കടമേരി റഹ്മാനിയ്യ ഗോൾഡൻ ജൂബിലി പ്രചാരണ-കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണസംഗമം അഭിപ്രായപ്പെട്ടു.
ദുബൈ സുന്നി സെൻറർ വൈസ് പ്രസിഡന്റ് ജലീൽ ദാരിമി വടക്കേക്കാട് ഉദ്ഘാടനം ചെയ്തു. റഹ്മാനിയ്യ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. കടമേരി റഹ്മാനിയ്യ സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ്, റഹ്മാനീസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ റഹ്മാനി കംബ്ലക്കാട് വിഷയാവതരണം നടത്തി. സൂപ്പി ഹാജി കടവത്തൂർ, ചെക്കൻ ഹാജി എന്നിവർ ഉപഹാര സമർപ്പണം നടത്തി.
സുന്നി സെൻറർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി, അഡ്വ. സാജിദ് അബൂബക്കർ, കെ.പി. മുഹമ്മദ്, ഖാദർ ഫൈസി കടമേരി, ഇബ്രാഹീം ഫൈസി ചപ്പാരപ്പടവ്, ഹുസൈൻ ദാരിമി, വലിയാണ്ടി അബ്ദുല്ല, കുറ്റിക്കണ്ടി അബൂബക്കർ, ടി.വി.പി. മുഹമ്മദലി, അഹ്മദ് കടോളി, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, വാജിദ് റഹ്മാനി, അബ്ദുല്ല റഹ്മാനി വയനാട്, നാസർ റഹ്മാനി പാവണ്ണ, നാസർ റഹ്മാനി തിരുവള്ളൂർ, റഫീഖ് റഹ്മാനി, ഷഫീഖ് റഹ്മാനി പടിക്കൽ, കെ.ടി. റഷീദ് റഹ്മാനി, എം.എ. സലാം റഹ്മാനി കൂട്ടാലുങ്ങൽ, ഷക്കീൽ ചൂരി തുടങ്ങിയവർ പങ്കെടുത്തു. ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ കരീം സ്വാഗതവും ബഷീർ റഹ്മാനി കുറ്റിപ്പുറം നന്ദിയും പറഞ്ഞു. അബൂദബി, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണവും കടമേരി റഹ്മാനിയ്യ ഗോൾഡൻ ജൂബിലി പ്രചാരണ സംഗമങ്ങളും നടന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.