അബൂദബി: കുറ്റ്യാടി ഇസ്ലാമിയ കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ (കിക്കോസ) യു.എ.ഇ ചാപ്റ്ററിെൻറയും പാറക്കടവ് മഹല്ല് യു.എ.ഇ ഘടകത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ കലാസാഹിത്യ പ്രവർത്തനങ്ങളെ മുൻനിർത്തി കവിയും ഗ്രന്ഥകാരനുമായ കെ.ടി. സൂപ്പിക്ക് 1,00,001 രൂപയുടെ കാഷ് അവാർഡ് നൽകി ആദരിക്കും.പ്രശസ്ത ബ്രിട്ടീഷ് ഗ്രന്ഥകാരൻ മാർട്ടിൻ ലിങ്‌സ് എഴുതിയ മുഹമ്മദ് എന്ന പുസ്തകത്തിെൻറ സൂപ്പിയുടെ പരിഭാഷയാണ് ഈ ആദരത്തിന് അർഹനാക്കിയത്.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അദർ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.പ്രമുഖ സാഹിത്യ വൈജ്ഞാനിക വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് കാഷ് അവാർഡും ഫലകവും കൈമാറുക.കിക്കോസ യു.എ.ഇ ചാപ്റ്ററിെൻറയും മഹല്ല് പ്രവാസി കമ്മിറ്റിയുടെയും സംയുക്ത ഭാരവാഹി യോഗത്തിൽ എ.കെ. അഹ്മദ് അധ്യക്ഷത വഹിച്ചു.
എ.കെ. അഹ്മദ്, കെ.കെ. ബഷീർ (രക്ഷാധികാരികൾ), മന്ന്യേരി മജീദ് (ജനറൽ കൺവീനർ), നൗഷാദ് പി.കെ.സി, റഊഫ് ചാലിൽ, സിറാജ് വേളം (അസിസ്റ്റൻറ് കൺവീനർമാർ), നൗഷാദ്.കെ (പ്രോഗ്രാം), ജമാൽ കുളക്കണ്ടത്തിൽ (ഫിനാൻസ്), അഫ്‌സൽ ചിറ്റാരി (പബ്ലിസിറ്റി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വി.പി.ജാഫർ, സലാം വാണിമേൽ, പി.കെ. കുഞ്ഞമ്മദ്, വി.പി. നിയാസ് എന്നിവർ വിവിധ വകുപ്പുകളിലെ അസിസ്റ്റൻറുമാരാകും. നൗഷാദ് പൈങ്ങോട്ടായി സ്വാഗതവും കെ. അഷ്‌റഫ് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.