മെസ്പ ദുബൈ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ ചാപ്റ്റർ (മെസ്പ) മാർച്ച് 23ന് ഖിസൈസിലെ ദേ സ്വാഗത് റസ്റ്റാറന്റിൽ ഇഫ്താർ സംഗമം നടത്തി. 300ൽ പരം അംഗങ്ങൾ പങ്കെടുത്ത മീറ്റിൽ മുജീബ് റഹ്മാൻ കുന്നത്ത് ഇഫ്താർ സന്ദേശം നൽകി. ദർവേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് , ജന. സെക്രട്ടറി ദീപു, മെസ്പ പ്രസിഡന്റ് സി.പി. കുഞ്ഞു, അക്കാഫ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, മെസ്പ അബൂദബി പ്രസിഡന്റ് അഷ്റഫ് പന്താവൂർ, ജമാൽ കൈരളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ അമീൻ നന്ദിയും പറഞ്ഞു. മെസ്പ അംഗം ദിലീപ് ഹെൽബ്രോൺ എഴുതിയ ‘ദി മലബാറി ഹു ലൗവ്ഡ് ഹിസ് ഫെറാറിൻ’ എന്ന മോട്ടിവേഷനൽ പുസ്തകം ചടങ്ങിൽ മുൻ സെക്രട്ടറി അബൂബക്കർ സദസ്സിന് പരിചയപ്പെടുത്തി.മെസ്പ സെക്രട്ടറി നവാബ് മേനത്ത്, ട്രഷറർ സാജിദ് സുലൈമാൻ , ഫൈസൽ കരിപ്പോൾ, സമീർ തിരൂർ , അഷ്റഫ് ആതവനാട്, ഫഹീം, ശ്രീനാഥ് കാടഞ്ചേരി, അബ്ദുൽ മജീദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഷിഹാബ് കടവിൽ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.