ദുബൈ: ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു.എ.ഇ ഘടകം സംഘടിപ്പിച്ച ലീൻ ഗോൾഡ് ചന്ദ്രഗിരി സോക്കർ സീസൺ എട്ട് ഫുട്ബാൾ ടൂർണമെന്റിൽ അൽ സബാ എഫ്.സി അജ്മാൻ ചാമ്പ്യന്മാരായി. ദുബൈ ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ അൽ അമീൻ ട്രാൻസ്പോർട്ട് ടീമിനെയാണ് അൽ സബാ ടീം തോൽപിച്ചത്. ടൈബ്രേക്കറിലും തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് എഫ്.സി അജ്മാൻ ചാമ്പ്യന്മാരായത്. യു.എ.ഇയിലെ ഫുട്ബാൾ അസോസിയേഷനായ കെഫയിലെ പതിനാറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കോസ്റ്റൽ തിരുവനന്തപുരം മൂന്നാം സ്ഥാനവും വോൾഗ എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യതിഥിയായിരുന്നു.
ചാമ്പ്യന്മാരായ അൽ സബ എഫ്.സി അജ്മാനുള്ള ട്രോഫി ആസിഫ് ബി.എ സമ്മാനിച്ചു. മികച്ച കളിക്കാരനായി അംജാദ്, മികച്ച ഡിഫൻഡറായി സ്റ്റെഫിൻ, മികച്ച ഗോൾ കീപ്പറായി ബിബിൻ എന്നിവരെ തിരഞ്ഞെടുത്തു. സമാപന പരിപാടിയിൽ മുനീർ പള്ളിപ്പുറം, നൗഷാദ് വളപ്പിൽ, ഹനീഫ് ടി.ആർ, അഷ്റഫ് ബോസ്, ഹാരിസ് കല്ലട്ര, ഹനീഫ മരവയിൽ, അസീസ് സി.ബി, ജാഫർ റായ്ഞ്ചർ, സന്തോഷ് കെഫ, തയ്യിബ് ഫനൂസ്, കെ.ആർ. അഷറഫ്, സി.ബി. ജാഫർ, ബി.എ. ഹാശിം, ഇല്യാസ് ഹിൽടോപ്, നിയ കേറ്റം, ജാഫർ വളപ്പ്, ജാഫർ ഹിൽ ടോപ്, ഇസ്മായിൽ ചളിയങ്കോട്, ഷബീർ ചളിയങ്കോട്, ആഷിഫ് കല്ലട്ര, ബഷീർ കൂന, ഇസ്മായിൽ ചളിയങ്കോട് തുടങ്ങിയവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹസീബ് തളങ്കര, സഫ്വാൻ പാണലം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഇസ്മായിൽ നാലാംവാതുക്കൽ, ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ, സി.ബി. അസീസ്, ഹനീഫ് കട്ടക്കാൽ, ഷബീർ കൈതക്കാട്, ഷബീർ കിഴൂർ, ഫറാസ് മേൽപറമ്പ, അമീർ കല്ലട്ര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.