ഷാർജ: സായിദ് വർഷത്തിൽ അൽ മദാമിൽ കുട്ടികൾക്കായി ഒരുക്കിയ ആഘോഷങ്ങളിൽ ഷാർജ പൊലീസ് ഭാഗമായി. ഷാർജ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ പബ്ലിക് ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് അൽ മദാമിലെ ചൈൽഡ് സെൻററിലാണ് വേനൽ ഉത്സവത്തോടനുബന്ധിച്ച് പരിപാടി ഒരുക്കിയത്. കുട്ടികളുടെ ഹൃദയത്തിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹിയാൻ ചെലുത്തിയ സന്ദേശങ്ങളാണ് പരിപാടിയിൽ പന്തലിച്ചത്.
നന്മയുടെ മൂല്യങ്ങൾ മനസിലാക്കുക, നാളെയുടെ അണയാത്ത വിളക്കുകളായി കുട്ടികളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പരിപാടിയിൽ തെളിഞ്ഞ് നിന്നത്. വിശാലമായ ഒരു രാജ്യം ഒരുക്കുകയും അതിനെ ലോകത്തിലെ ഏറ്റവും സവിശേഷ സ്ഥാനത്ത് എത്തിക്കുകയും ചെയ്ത രാഷ്ട്ര പിതാവിനെ കുറിച്ചുള്ള അറിവുകളായിരുന്നു കുഞ്ഞുമിഴികളിലെ സായിദ് എന്ന പരിപാടിയുടെ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.