അജ്മാന്‍ (യു.എ.ഇ) : അജ്മാനിൽ മാഹി സ്വദേശി പുത്തന്‍ വീട്ടില്‍ പെരിങ്ങാടി അസീസ് മകന്‍ രഹനാസ് (31) ഹൃദയാഘാതം മൂലം നിര്യാതനായി. ജറഫിലെ കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന രഹനാസിനെ രാവിലെ 11 മണിക്ക് ജോലിക്ക് പോകാൻ ഇറങ്ങുേമ്പാൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എട്ടു വര്‍ഷത്തോളമായി രഹനാസ് കമര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു. ഭാര്യ: റുബീന. മക്കള്‍: ആമിന , മുഹമ്മദ് ആദില്‍. ആറു മാസം മാത്രം പ്രായമായ ആദിലിനെ രഹനാസ് ഇതുവരെ കണ്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.