ദുബൈ: മഹ്സൂസ് നറുക്കെടുപ്പിലെ ബമ്പർ സമ്മാനം യു.എ.ഇയിൽ താമസക്കാരിയായ ചൈനീസ് യുവതിക്ക്. ശനിയാഴ്ച രാത്രി നടന്ന മഹസൂസ് നറുക്കെടുപ്പിൽ ചൈന സ്വദേശിയായ വെയ് വെയ് (ശരിയായ പേര് വെളിപ്പെടുത്തിയിട്ടില്ല) 2,000,000 ദിർഹം ബമ്പർ സമ്മാനം സ്വന്തമാക്കിയത്. മഹസൂസ് സെക്കൻറ് ടയർ റോൾഓവർ നറുക്കെടുപ്പിൽ ഏറ്റവും വലിയ സമ്മാനത്തുക നേടി ആദ്യവിജയിയായും വെയ് വെയ് മാറി. ഭാര്യും നാലു വയസ്സുകാര െൻറ അമ്മയുമായ വെയ് വെയ് മകന് മികച്ച വിദ്യാഭ്യാസം നൽകി അവന് മികച്ച ഭാവി സുരക്ഷിതമാക്കാനും ചൈനയിലെ കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് പ്രതികരിച്ചു.
"ഇത് പലർക്കും വളരെ വിഷമകരമായ വർഷമാണ്, ഞങ്ങളുടെ കുടുംബത്തിലുംവ്യത്യസ്തമല്ല. വാസ്തവത്തിൽ ഞങ്ങൾക്ക് ആദ്യം ഇത് വിശ്വസിക്കാനായില്ല. പക്ഷേ ഇപ്പോൾ ശരിയാണെന്ന് മനസ്സിലായി. കോവിഡ് മൂലം ദുരിതത്തിലായ ചൈനയിലെ കുടുംബത്തെ സഹായിക്കാൻ എനിക്ക് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, "വെയ് വെയ് പറഞ്ഞു. ഞാൻ തന്നെയാണ് ഭർത്താവിനോട് മഹ്സൂസിൽ ഭാഗ്യപരീക്ഷണം നടത്തണമെന്ന് പറഞ്ഞത്. നമ്പറുകളെ കുറിച്ച് ചിന്തിക്കാതെ കണ്ണുകളടച്ചാണ് ഭാഗ്യനമ്പറുകൾ തെരെഞ്ഞെടുത്തത്. ചൈനയിലെ നറുക്കെടുപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന വെയ് വെയ് അടുത്തിടെയാണ് മഹ്സൂസ് നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്.
ഞങ്ങൾ ദുബൈയെ സ്നേഹിക്കുന്നു. ജീവിതത്തിൽ മാറ്റം വരുത്തുന്ന ഈ അവസരത്തിന് ഞങ്ങൾ മഹാസൂസിനോട് നന്ദി പറയുന്നു -വെയ് വെയ് സന്തോഷത്തോടെ പറഞ്ഞു.
ഈ ആഴ്ചത്തെ നറുക്കെടുപ്പ് നഷ്‌ടമായവർക്ക്, mahzooz.aeവഴി രജിസ്റ്റർ ചെയ്ത് അൽ എമറാത്ത് കുപ്പിവെള്ളങ്ങൾ വാങ്ങിക്കൊണ്ട് മഹ്സൂസ് എൻട്രികൾ സ്വന്തമാക്കാം. ഇതുവഴി നറുക്കെടുപ്പിലെ വൺ ലൈനിൽ പങ്കെടുക്കാനാകും. അടുത്ത നറുക്കെടുപ്പ് 2021 ജനുവരി ഒമ്പത് ശനിയാഴ്ച യുഎഇ സമയം രാത്രി 9:00 ന് ഷെഡ്യൂൾ ചെയ്യും. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായി പണമടച്ച് നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാം. ആയി നിശ്ചയിച്ച് അർഹരായ എല്ലാവരെയും മഹ്സൂസ് ഉൾക്കൊള്ളുന്നു.
ജി.സി.സിയുടെ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. ഓരോ ആഴ്ചയും പതിനായിരക്കണക്കിന് കളിക്കാർക്ക് ദശലക്ഷക്കണക്കിന് ദിർഹം നേടി ജീവിതത്തെ മാറ്റിമറിക്കുന്ന അവസരം നൽകുന്നു. ആളുകളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണ്. മഹ്സൂസ്, സമ്മാനങ്ങൾ, വിജയികൾ, നിയമങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, യോഗ്യത, വരാനിരിക്കുന്ന മഹ്സൂസ് നറുക്കെടുപ്പ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.mahzooz.ae വെബ്സൈറ്റ് സന്ദർശിക്കുക. MyMahzooz എന്ന പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടിലും വിശദവിവരങ്ങളറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.