ദുബൈ: ഉത്സവ സീസണിനു മുന്നോടിയായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുകള്‍ അവതരിപ്പിച്ചു. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വർണനാണയങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഓഫർ ക്രമീകരിച്ചിരിക്കുന്നത്. മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡിലീസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലറ്റുകളിലും ഏപ്രില്‍ 23 വരെ ഈ ഓഫര്‍ ലഭ്യമായിരിക്കും. 5000 ദിര്‍ഹമിന് വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാൻ കഴിയും.
3000 ദിര്‍ഹമിന് വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ അര ഗ്രാം സ്വർണനാണയവും നേടാം. ബ്രാന്‍ഡിന്റെ പ്രത്യേക ആഭരണ ശേഖരം ആകര്‍ഷകമായ ഡിസൈനുകളിൽ ലഭ്യമാക്കും. 22 കാരറ്റ് സ്വര്‍ണം, വജ്രങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണികളില്‍ പ്രത്യേക ഡിസൈനുകളും ലഭ്യമാക്കിയിട്ടുണ്ട്. സമകാലിക ഫാഷനില്‍ രൂപകല്പന ചെയ്ത ഡിസൈനുകളും 18 കാരറ്റ് സ്വർണ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഓഫറുകളുടെ ഭാഗമായി പണിക്കൂലിയില്ലാതെ എട്ടു ഗ്രാം സ്വർണനാണയങ്ങളും വാഗ്ദാനം ചെയ്യുന്നു.
30 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അവതരിപ്പിച്ച ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫര്‍ ഉപഭോക്താക്കളുടെ ആഘോഷങ്ങളില്‍ സന്തോഷം പകരുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതക്ക് തെളിവാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സീസണില്‍ അവതരിപ്പിക്കുന്ന ഫെസ്റ്റിവ് ആഭരണങ്ങളുടെ വലിയ ശേഖരം ഉത്സവ ഷോപ്പിങ്ങിനെ കൂടുതല്‍ സജീവമാക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 23 വരെ 10 ശതമാനം തുക മുന്‍കൂറായി നല്കി സ്വർണവിലയിലെ വ്യതിയാനത്തില്‍ പരിരക്ഷ നേടാനുള്ള ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.