ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകള്‍ ദുബൈയിലെ മിര്‍ദിഫ് സിറ്റി സെന്ററിലും ഷാര്‍ജ അല്‍ നഹ്ദയിലും പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൗണ്ട് ഫ്ലോറില്‍ കാരിഫോറിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന മിര്‍ദിഫ് സിറ്റി സെന്ററിലെ ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍, സിനീയര്‍ ഡയറക്ടര്‍ മായന്‍കുട്ടി സി, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, ഫിനാന്‍സ് ആൻഡ് അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അമീര്‍ സി.എം.സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഷാര്‍ജയിലെ ഏറ്റവും വലിയ ഷോറൂം അല്‍ നഹ്ദയിലെ പ്രൈം മെഡിക്കല്‍ സെന്ററിന് സമീപത്ത് തുറന്നു. ബോളിവുഡ് നടനും മലബാര്‍ ഗോൾഡിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി. അഹമ്മദ്, കെ.പി. അബ്ദുല്‍ സലാം, ഷംലാല്‍ അഹമ്മദ്, ഒ. ആഷര്‍, സി. മായന്‍കുട്ടി, എ.കെ. നിഷാദ്, അമീര്‍ സി.എം.സി, മലബാര്‍ ഗോള്‍ഡ് മാനുഫാക്ചറിങ് എ.കെ. ഫൈസല്‍ തുടങ്ങിയവർ പങ്കെടുത്തു.
അനില്‍ കപൂർ എത്തുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പുതിയ ഷോറൂമുകള്‍ യു.എ.ഇയിലെ ഉപഭോക്താക്കളുടെ ജ്വല്ലറി ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. പ്രതീക്ഷകള്‍ക്കപ്പുറമുള്ള ജനപങ്കാളിത്തമാണ് ഉദ്ഘാടന വേളയില്‍ കണ്ടത്. ഇത് ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഷോറൂമുകളിൽ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ മൈന്‍, ഇറ, വിരാസ്, എത്നിക്സ്, ഡിവൈന്‍, പ്രെഷ്യ തുടങ്ങി നിരവധി എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളിലുടനീളം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പരമ്പരാഗത ആഭരണങ്ങള്‍, ആധുനിക ആഭരണങ്ങള്‍, ദിവസേന ധരിക്കുന്ന ആഭരണങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന, സ്വര്‍ണം, വജ്രം, വിലയേറിയ രത്നങ്ങള്‍ എന്നിവയുടെ 20ലധികം രാജ്യങ്ങളില്‍നിന്നുള്ള ഡിസൈനുകളും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.