ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയില്‍ നാലു പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. ബ്രാന്‍ഡിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഗുജറാത്തിലെ സൂറത്ത്, വാപി, ആന്ധ്രപ്രദേശിലെ വിജയനഗരം, തമിഴ്നാട്ടിലെ ആവഡി എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ തുറന്നത്.
വിജയനഗരം, ആവഡി ഷോറൂമുകള്‍ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. സൂറത്തിലെയും വാപിയിലെയും ഷോറൂമുകള്‍ മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ, ടെക്സ്റ്റൈല്‍സ് സഹമന്ത്രി ദര്‍ശന ജര്‍ദോഷ് സൂറത്തിലെ ഷോറൂം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. വാപിയിലെ ഷോറൂം ഗുജറാത്ത് ഗവണ്മെന്റിലെ ധന, ഊര്‍ജ, പെട്രോകെമിക്കല്‍സ് കാബിനറ്റ് മന്ത്രി കനുഭായ് ദേശായിയാണ് തുറന്നുകൊടുത്തത്.
ഇതോടെ മലബാര്‍ ഗോൾഡിന് തമിഴ്നാട്ടില്‍ 21 ഷോറൂമുകളും ആന്ധ്രപ്രദേശില്‍ 16 ഷോറൂമുകളും ഗുജറാത്തില്‍ അഞ്ചു ഷോറൂമുമായി. 30ാം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അതുല്യമായ ജ്വല്ലറി ഷോപ്പിങ് അനുഭവം നല്‍കുകയെന്ന പ്രധാന ദൗത്യത്തില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ഓരോ പുതിയ ഷോറൂം ലോഞ്ച് ചെയ്യുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് ഞങ്ങള്‍. വര്‍ഷംതോറും ഉപഭോക്താക്കളുടെ അചഞ്ചലമായ പിന്തുണക്ക് ആത്മാർഥമായി നന്ദി പറയുന്നതായും എം.പി. അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.