ദുബൈ: ആടു ജീവിതത്തിലെ യഥാർഥ നായകൻ നജീബിനും കുടുംബത്തിനും യു.എ.ഇ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത് മലയാളി സംരംഭകൻ. യു.എ.ഇയിലെ സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹ്മദാണ് നജീബിനും കുടുംബത്തിനും വിമാന ടിക്കറ്റും വിസയും ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കാമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് 28ന് നജീബിന്റെ ജീവിതം ‘ആടു ജീവിതം’ എന്നപേരിൽ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.
നജീബിന്റെ ജീവിതം ഓരോ പ്രവാസിക്കും നടുക്കുന്ന ഓർമകളാണ് സമ്മാനിക്കുന്നതെന്ന് അഫി അഹ്മദ് പറഞ്ഞു. അദ്ദേഹം അനുഭവിച്ച കഷ്ടതകൾ വിവരിക്കാനാവാത്തതാണ്. വെള്ളിത്തിരയിലൂടെ ആ ജീവിതം ഇന്ന് പുറം ലോകത്തെത്തുകയാണ്. ഈ വേളയിൽ അദ്ദേഹത്തിനും കുടുംബത്തിനും ഒരു സന്തോഷം നൽകണമെന്നാണ് ആഗ്രഹം. ദുബൈയിൽ ബുർജ് ഖലീഫ ഉൾപ്പെടെയുള്ള അദ്ഭുതങ്ങൾ കാണാനും അനുഭവിക്കാനുമുള്ള അവസരം നൽകാനാണ് ആഗ്രഹം. അദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നുവെങ്കിൽ മുഴുവൻ ചെലവുകളും വഹിക്കാനാണ് സ്മാർട്ട് ട്രാവലിന്റെ തീരുമാനമെന്നും അഫി അഹ്മദ് പറഞ്ഞു.
കഴിഞ്ഞ ഫുട്ബാൾ ലോകകപ്പ് വേളയിൽ വാഴക്കാട് സ്വദേശി സുബൈറിനെയും കോവിഡ് സമയത്ത് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ നൗഷാദിനെയും ഇദ്ദേഹം ഗൾഫിലേക്ക് കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.