ദുബൈ: കോവിഡ് പ്രതിരോധാർഥം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലേക്കെത്താൻ വിഷമിച്ച ജീവനക്കാർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് മലയാളി സംരംഭകൻ. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രമുഖ അറബ് വസ്ത്ര ബ്രാൻറായ തിലാൽ ഗ്രൂപ്പിെൻറ മാനേജിംഗ് ഡയറക്ടർ സി.അബ്ദുൽസ്സലാം ഹസനാണ് മൂന്ന് മാസത്തെ ലീവനുവദിച്ച് ജീവനക്കാരെ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരുക്കിയ വിമാനത്തിൽ ജീവനക്കാർക്ക് പുറമെ നാട്ടിെലത്താൻ പ്രയാസം നേരിടുന്ന മറ്റു ചിലർക്കും സീറ്റ് അനുവദിച്ചിരുന്നു. ജീവനക്കാർക്ക് ലഭിക്കേണ്ട എല്ലാ ആനുകുല്യങ്ങളും നൽകി ക്വാറൻറീൻ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയാണ് അവരെ നാട്ടിൽ എത്തിച്ചിരിക്കുന്നത്.
1200 ലേറെ ജീവനക്കാർ ജോലി ചെയ്യുന്ന ഗ്രൂപ്പിനു കീഴിലെ ഷോപ്പുകളിലും താമസ ഇടങ്ങളിലുമെല്ലാം കോവിഡ് പ്രോേട്ടാക്കോളുകൾ പ്രകാരമുള്ള സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ഇതു വഴി സാധിക്കും.
നാട്ടിൽ പോയവർ തിരിച്ചെത്തിയാൽ മറ്റുള്ള ജീവനക്കാർക്ക് യാത്രയ്ക്ക് അവസരമൊരുക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രയാസം അനുഭവിച്ചിരുന്ന നിരവധി പേർക്ക് സൗകര്യങ്ങളും സഹായങ്ങളും നൽകാൻ തിലാൽ ഗ്രുപ്പ് തുടക്കം മുതൽ മുന്നിലുണ്ടായിരുന്നു. ഗൾഫ് മാധ്യമവും, മീഡിയ വൺ ചാനലും ചേർന്ന് നടപ്പാക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് 30 ടിക്കറ്റുകളും തിലാൽ ഗ്രുപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.