അജ്മാൻ: കോവിഡ് പ്രതിസന്ധിയെ മറികടന്ന് നൂതന പദ്ധതികളുമായി മലയാളം മിഷൻ യു.എ.ഇ ചാപ്റ്ററിനു കീഴിലെ അധ്യാപകർക്കുള്ള പരിശീലനം ഓൺലൈൻ മുഖേന ആരംഭിച്ചു.ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ മേഖലകളിലുള്ളവർക്കുള്ള പരിശീലനം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണ് മലയാളം ഭാഷയെന്നും അതിന് ആർദ്രതയുടെ ആഴമുണ്ടെന്നും അവർ പറഞ്ഞു.
മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ കെ.എൽ. ഗോപി അധ്യക്ഷത വഹിച്ചു. അജ്മാൻ മേഖല കോഓഡിനേറ്റർ ജാസിം മുഹമ്മദ്, റാസൽഖൈമ മേഖല കോഓഡിനേറ്റർ അക്ബർ ആലിക്കര എന്നിവർ അതത് മേഖലകളിലെ പഠനപ്രവർത്തനങ്ങൾ വിശദീകരിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ വി.എസ്. ബിന്ദു, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.അബൂദബി: അബൂദബി, അൽഐൻ മേഖലകളിലെ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച വെർച്വൽ അധ്യാപക പരിശീലനം ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു.
രാജക്കാട് പ്രകൃതിദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് അധ്യാപക പരിശീലനം ആരംഭിച്ചത്. അബൂദബി, അൽഐൻ, ബദാ സായിദ്, മുസഫ എന്നിവിടങ്ങളിൽനിന്നായി 31 അധ്യാപകർ പങ്കെടുത്തു.മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ നേതൃത്വം നൽകി. യു.എ.ഇ കോഒാഡിനേറ്റർ കെ.എൽ. ഗോപി അധ്യക്ഷത വഹിച്ചു. അബൂദബി മേഖല കോഒാഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, കൺവീനർ വി.പി. കൃഷ്ണകുമാർ, അൽഐൻ മലയാളം മിഷൻ അധ്യാപിക ഷാജിത അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.