സ്കൂളുകൾക്ക്​ 22,000 പുസ്തകങ്ങൾ നൽകി എം.ബി.ആർ.എഫ്​

ദുബൈ: വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നോളജ്​ ഫൗണ്ടേഷൻ (എം.ബി.ആർ.എഫ്​) എമിറേറ്റിലെ സ്കൂളുകൾക്ക്​ 22,000 പുസ്തകങ്ങൾ സംഭാവന നൽകി. സായിദ്​ എജുക്കേഷൻ കോംപ്ലക്​സ്​ പുതുതായി സ്ഥാപിച്ച സ്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യും.​​

‘എന്‍റെ കുടുംബം വായിക്കുന്നു’ സംരംഭത്തിന്‍റെ ഭാഗമായാണ്​ പുസ്തക വിതരണമെന്ന്​ എം.ബി.ആർ.എഫ്​ അറിയിച്ചു. വിദ്യാഭ്യാസപരമായ അവസരങ്ങളിലൂടെ വൈദഗ്​ധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട്​ ചേർന്നുനിൽക്കുന്നതാണ്​ പുതിയ സംരംഭം.

രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ സുസ്ഥിരമായ പിന്തുണ തേടുകയും ചെയ്യുന്നതായി​ എം.ബി.ആർ.എഫ്​ വ്യക്തമാക്കി.

Tags:    
News Summary - MBRF has given 22,000 books to schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.