മനാമ: പേരാമ്പ്ര തമ്മഠത്തിൽ സമീർ ചികിത്സാസഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് ആപ് ഗ്രൂപ് സമാഹരിച്ച ഹണ്ട് സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായി, സലീം പേരാമ്പ്രക്ക് കൈമാറി. ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോഓഡിനേറ്റർ വിനോദ് അരൂർ, ലേഡീസ് വിങ് മെംബർമാരായ അനിത നാരായണൻ, ഷക്കീല മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയെടുത്ത എക്സിക്യൂട്ടിവ് മെംബർമാരായ തുളസീദാസ് ചെക്യാട്, സത്യൻ പേരാമ്പ്ര, സത്യൻ കാവിൽ, സാന്ദ്രമാഡം എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.