മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് നവ്യാനുഭവമായി. പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർധന പ്രവാസികൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയറിന്റെ സഹായത്തോടെ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുത്തവർക്ക് പ്രഗല്ഭ ഡോക്ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി മരുന്നും നൽകി.
സിഞ്ചിലെ പ്രവാസി സെന്ററിൽ നൂറുക്കണക്കിന് പ്രവാസികൾ പങ്കെടുത്ത പരിപാടി ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ചുനൽകുന്ന മെഡ്കെയറിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ഡോക്ടർ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തകരായ റഷീദ് മാഹി, സുനിൽ ബാബു, ജവാദ് വക്കം, മണിക്കുട്ടൻ, കെ.പി. ബഷീർ, അബ്ദുൽ ലത്തീഫ് കൊളീക്കൽ, അൻവർ നിലമ്പൂർ, രാധാകൃഷ്ണൻ, ബിനു കുന്നന്താനം, അസീൽ അബ്ദുൽ റഹ്മാൻ, ലത്തീഫ് ആയഞ്ചേരി, സൽമാനുൽ ഫാരിസ്, അബ്ദുൽ സലാം നിലമ്പൂർ, റംഷാദ്, വി.കെ. അനീസ്, ഷബീർ മാഹി എന്നിവർ സംസാരിച്ചു.
ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി അയ്യപ്പദാസ് എന്നിവർ രോഗപരിശോധന നടത്തി. ആഷിക് എരുമേലി നിയന്ത്രിച്ച യോഗത്തിൽ മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു. മെഡ്കെയർ എക്സിക്യൂട്ടിവുകളായ കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ്, ബാലാജി, എ.വി. ഹാഷിം, ടാൽവിൻ ജോസ്, മഹ്മൂദ്, റാഷിദ് കോട്ടക്കൽ, അനിൽകുമാർ, പി.എ. ബഷീർ, നൗഷാദ്, ജലീൽ മാമീർ, റാസിഖ്, സഫീർ, അസ്ലം വേളം, ഇർഷാദ് കോട്ടയം എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.