ദുബൈ: നബിദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും ആമർ സെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ അറിയിച്ചു. തിങ്കളാഴ്ച ഈ കേന്ദ്രങ്ങളിൽ സാധാരണപോലെ സേവനങ്ങൾ ലഭ്യമാകും. ഹിന്ദിയടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറക്കിക്കൊണ്ടാണ് ജി.ഡി.ആർ.എഫ്.എ ഇക്കാര്യം അറിയിച്ചത്.
പൊതുമാപ്പ് കാമ്പയിനിന്റെ നിർദിഷ്ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വിസ സ്റ്റാറ്റസ് ശരിയാക്കാൻ ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ സംരംഭത്തിന്റെ ഗുണഭോക്താക്കളോട് ജി.ഡി.ആർ.എഫ്.എ അഭ്യർഥിച്ചു.
യു.എ.ഇയിലെ വിദേശികളുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പൊതുമാപ്പ് കാമ്പയിൻ ലക്ഷ്യമിടുന്നത്. താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് ജി.ഡി.ആർ.എഫ്.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.