ദുബൈ: മെഗാ റിക്രൂട്ട്മെന്റ് യജ്ഞം പ്രഖ്യാപിച്ച് എമിറേറ്റ്സ് ഗ്രൂപ്. എമിറേറ്റ് എയർലൈൻ, എയർപോർട്ട് സേവന കമ്പനിയായ ദിനാറ്റ എന്നിവയിലാണ് അവസരം. കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, ഐ.ടി പ്രഫഷനലുകൾ, കസ്റ്റമർ സർവിസ് ഏജൻസികൾ എന്നീ തസ്തികകളിലായി 100ലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിജിറ്റൽ അസസ്മെന്റ്, നിർമിതബുദ്ധി തുടങ്ങിയ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്.
കമ്പനിയുടെ ഭാവി വളർച്ചയിലും വികസനത്തിലും പിന്തുണ നൽകാൻ കഴിയുന്ന ഏറ്റവും മിടുക്കരായ ഉദ്യോഗാർഥികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്റ് ഒലിവർ ഗ്രോമാൻ പറഞ്ഞു. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 2.7 ദശലക്ഷത്തോളം അപേക്ഷയാണ് എമിറേറ്റ്സ് ഗ്രൂപ്പിന് ലഭിച്ചത്. നിലവിൽ 1,02,379 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.