ദുബൈ: കഴിഞ്ഞ മാസം അവസാനത്തിൽ ഒമാനിലും യമനിലും നാശംവിതച്ച മെകുനു ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 30ആയി. 20പേർ മരിച്ച യമനിലെ സൊകോട്ര ദ്വീപിലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായത്.
യമനിലെ അൽമഹ്റ പ്രവശ്യയിൽ കഴിഞ്ഞ വ്യാഴാഴ്ച മാത്രം നാലുപേർ മരിച്ചതായും കഴിഞ്ഞ ദിവസം സന്നദ്ധസംഘടനകളായ റെഡ്ക്രോസും റെഡ് ക്രസൻറും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചുഴലിക്കാറ്റിൽ രാജ്യത്ത് ആറുപേർ മരിച്ചതായി ഒമാൻ സർക്കാർ വൃത്തങ്ങൾ നേരേത്തതന്നെ വ്യക്തമാക്കിയിരുന്നു. േമയ് 26നാണ് മെകുനു ചുഴലിക്കാറ്റ് അറേബ്യൻ ഉപദ്വീപിെൻറ തെക്കേ അറ്റത്തെ പ്രദേശങ്ങളിൽ ദുരിതം വിതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.