അബ്ദുൽ ജലീൽ എടത്തിൽ ( ചെയർമാൻ, മെറാൾഡ ഗ്രൂപ്) ജസീൽ മുഹമ്മദ് (മാനേജിങ്​ ഡയറക്ടർ, മെറാൾഡ ഇന്റർനാഷനൽ), സെബാ മൂപ്പൻ (ഡയറക്ടർ, മെറാൾഡ ഇന്റർനാഷനൽ) എന്നിവർ വാർത്തസ​േമ്മളനത്തിൽ

മെറാൾഡ ജ്വൽസ് ദുബൈയിൽ

ദുബൈ: പ്രശസ്ത ബ്രാൻഡായ മെറാൾഡ ജ്വൽസ് യു.എ.ഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ പ്രവർത്തനമാരംഭിക്കുന്നു. ലുലു ഗ്രൂപ് ചെയർമാൻ യൂസുഫലി ഇന്ന് ഉച്ചക്ക്​ 12 മണിക്ക് സ്റ്റോർ ഉദ്ഘാടനം ചെയ്യും.

മെറാൾഡ ജ്വൽസിൽ സ്വർണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൗന്ദര്യവും ചേർത്ത് നിർമിക്കുന്ന മികച്ച ആഭരണങ്ങളാണ് മെറാൾഡയുടെ പ്രത്യേകത.

2019ൽ കോഴിക്കോടാണ് മെറാൾഡ ജ്വൽസ് സ്ഥാപിതമായത്. ഇപ്പോൾ കോഴിക്കോട്, കൊച്ചി, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നു.

ദുബൈയിലെ മീനാ ബസാറിലെ സ്റ്റോർ ആണ് മെറാൾഡാ ജ്വൽസിന്റെ ആദ്യ അന്താരാഷ്ട്ര സ്റ്റോർ എന്ന് മെറാൾഡാ ജ്വൽസിന്റെ മാനേജിങ്​ ഡയറക്ടർ ജസീൽ മുഹമ്മദ് പറഞ്ഞു. ദുബൈയിലെ ബർഷ ലുലു ഹൈപ്പർമാർക്കറ്റിലും അബൂദബിയിലും പുതിയ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് നടി മൃണാൾ താക്കൂർ ആണ് മെറാൾഡയുടെ ബ്രാൻഡ് അംബാസഡർ. വാർത്തസമ്മേളനത്തിൽ അബ്ദുൽ ജലീൽ എടത്തിൽ - ചെയർമാൻ, മെറാൾഡ ഗ്രൂപ്, ജസീൽ മുഹമ്മദ് - മാനേജിങ്​ ഡയറക്ടർ, മെറാൾഡ ഇന്റർനാഷനൽ, സെബാ മൂപ്പൻ - ഡയറക്ടർ, മെറാൾഡ ഇന്റർനാഷനൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Meralda Jewels in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.