രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ റോ​ന്തു​ചു​റ്റു​ന്ന ഉ​മ്മു​ൽ ഖു​വൈ​ൻ

പൊ​ലീ​സ്​ വാ​ഹ​നം

ഉ​മ്മു​ൽ​ഖു​വൈ​നി​ൽ പൊ​ലീ​സ്​ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്​ ആ​രം​ഭി​ച്ചു

ഉ​മ്മു​ൽ​ഖു​വൈ​ൻ: എ​മി​റേ​റ്റി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ രാ​ത്രി​കാ​ല ​പ​ട്രോ​ളി​ങ്​ ആ​രം​ഭി​ച്ചു. റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ൾ, പ്ര​വാ​സി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​ചേ​രു​ന്ന​യി​ട​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ രാ​ത്രി​കാ​ല ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തെ​ന്ന്​ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

പൊ​ലീ​സ്​ വാ​ഹ​നം രാ​ത്രി​യി​ൽ ന​ഗ​ര​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന​തി​ന്‍റെ വി​ഡി​യോ​യും ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്​ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. എ​മി​​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം വി​ധം റേ​സി​ങ്​ ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. എ​ല്ലാ ഡ്രൈ​വ​ർ​മാ​രും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Police start night patrolling in Umm al quwain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.