ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ അംഗീകൃത ട്രാവൽ ആൻഡ് ടൂറിസം അവാർഡ് സ്വന്തമാക്കി സ്മാർട്ട് ട്രാവൽസ്. ദുബൈയിലെ ഡൗൺ ടൗൺ സോഫിറ്റൽ ഹോട്ടലിൽ നടന്ന അറേബ്യൻ ട്രാവൽ നൈറ്റ് ചടങ്ങിലാണ് ഫാസ്റ്റസ്റ്റ് ഗ്രോവിങ് പോർട്ടൽ അവാർഡ് സ്മാർട്ട് ട്രാവൽസിന്റെ ബി ടു ഇ പോർട്ടൽ കരസ്ഥമാക്കിയത്. സ്മാർട്ട് ട്രാവൽസിന്റെ ചെയർമാൻ അഫി അഹ്മദ് യു.എ.ഇയിലെ മലേഷ്യൻ അംബാസഡർ അഹമ്മദ് ഫാദിൽ ബിൻ ഹാജി ശംസുദ്ദീനിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. സ്മാർട്ട് ട്രാവൽസിന്റെ ട്രാവൽ രംഗത്തെ പുതിയ നിരവധി ആശയങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ സംരംഭമായ ബി ടു ഇ പോർട്ടൽ ലോഞ്ച് ചെയ്തയുടൻ നിരവധി ആവശ്യക്കാരാണ് ഇതിനകം വന്നത്.
കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ട്രാവല്‍ രംഗത്തെ വാര്‍ഷിക ചെലവില്‍ മുപ്പത് ശതമാനത്തോളം ലാഭം നേടാന്‍ സ്മാർട്ട് ട്രാവൽസിന്റെ ഈ പോർട്ടൽ വഴി കഴിയുമെന്ന് അഫി അഹമ്മദ് പറഞ്ഞു. സ്ഥാപനത്തിലെ ജോലിക്കാരുടെ അവധിക്കാല യാത്രകള്‍, ഹോട്ടല്‍സ്, ഇന്‍ഷുറന്‍സ്, സീറ്റ് അലൊക്കേഷനുകള്, ഫുഡ് അറേഞ്ച്മെന്റ്സ്, ഡേറ്റ് ചേഞ്ച്, തൊഴിലാളികളുടെ അവധിക്കാലാവധികള്, യാത്രകളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരിക വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭ്യമാകും. ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുക വഴി സ്വന്തമായ ട്രാവല്‍സ് സംവിധാനമാണ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമുതലാകുന്നത്. ഇരുപത്തിനാല് മണിക്കൂറും കസ്റ്റമര്‍ സേവനവും ലഭ്യമാണ്. ഓരോ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും അനുസൃതമായ ട്രാവല്‍ പദ്ധതികള്‍ക്ക് അനുസൃതമായി പോര്‍ട്ടല്‍ സംവിധാനിക്കാന്‍ കഴിയും. https://smartzett.com/corporate/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അഫി അഹമ്മദ് വ്യക്തമാക്കി. ട്രാവൽ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.