ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് സജീവമായി. വില്ലേജിലെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ലാബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ആധുനിക സംവിധാനങ്ങളോടെയാണ് ലാബിന്റെ പ്രവർത്തനം.
ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ എമിറേറ്റിലെ എല്ലാ പരിപാടികളിലെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ലാബ് പരിശോധന നടത്തുന്നുണ്ട്. നേരത്തേ, ദുബൈ എക്സ്പോ, ദുബൈ വേൾഡ് കപ്പ്, എയർഷോ, ഫുഡ് ഫെസ്റ്റിവൽ, നാദൽ ഷെബ സ്പോർട്സ് ടൂർണമെന്റ് എന്നിവയിലും ഭക്ഷ്യസുരക്ഷ പരിശോധനകൾ നടത്തിയിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുനൽകുന്നതിനൊപ്പം ഇവയുടെ മൈക്രോബയോളജിക്കൽ പരിശോധന നടത്തുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. മേഖലയിലെ ഏറ്റവും പ്രധാന ലബോറട്ടറികളിൽ ഒന്നാണിത്. എമിറേറ്റ്സ് ഇന്റർനാഷനൽ അക്രഡിറ്റേഷൻ സെന്ററിൽനിന്ന് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ ലബോറട്ടറികൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.