ദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ യു.എ.ഇയും കുവൈത്തും സന്ദർശിേച്ചക്കുമെന്ന് സൂചന. ദുബൈ എക്സ്പോയിലും അദ്ദേഹം സന്ദർശനം നടത്തും. ജനുവരി 26ന് റിപബ്ലിക് ദിനത്തിൽ എക്സ്പോയിൽ പ്രധാനമന്ത്രി എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യക്കാർ കൂടുതലായി ജോലിയെടുക്കുന്ന രാജ്യങ്ങൾ എന്ന നിലയിലും ദീർഘകാല സുഹൃദ് രാജ്യങ്ങൾ എന്ന നിലയിൽ ബന്ധം ഉൗഷ്മളമാക്കുകയുമാണ് ലക്ഷ്യമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും ചികിത്സ ഉപകരണങ്ങളും കൂടുതലായി അയച്ച രാജ്യങ്ങളുമാണ് യു.എ.ഇയും കുവൈത്തും. അതിന് നന്ദി അറിയിക്കുകയും സന്ദർശനത്തിെൻറ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.